ബിനോയ് വിശ്വം ഇന്ന് ജില്ലയിൽ
Wednesday 03 December 2025 2:50 AM IST
കോട്ടയം : സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് ജില്ലയിൽ വിവിധ ഇടങ്ങളിൽ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിലും , സദസ്സുകളിലും പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ.വികെ സന്തോഷ് കുമാർ അറിയിച്ചു. രാവിലെ പത്തിന് പാർട്ടി ജില്ലാകൗൺസിൽ ഓഫീസിൽ തിരഞ്ഞെടുപ്പ് അവലോകന യോഗം നടക്കും. 11.30 ന് പ്രസ്സ്‌ക്ലബിൽ 'മീറ്റ് ദ ലീഡർ' പരിപാടിക്കു ശേഷം വൈക്കത്ത് തിരഞ്ഞെടുപ്പ് യോഗങ്ങളിലും കുടുംബസദസുകളിലും പങ്കെടുത്ത് ഇടതുപക്ഷ പ്രവർത്തകരുമായും വോട്ടർമാരുമായും സംവദിക്കും.