ഒരു കൈയിൽ ചായപാത്രവും മറുകൈയിൽ ഗ്ലാസുകളുമായി മോദി; വീഡിയോ വിവാദത്തിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിൽക്കുന്ന വീഡിയോ പങ്കുവച്ച് കോൺഗ്രസ് നേതാവ്. റെഡ് കാർപെറ്റിൽ ഒരു ചായ പാത്രവും മറുകൈയിൽ ഗ്ലാസുകളും പിടിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ എഐ വീഡിയോയാണ് കോൺഗ്രസ് നേതാവായ ഡോ. രാഗിണി നായക് എക്സിൽ പങ്കുവച്ചത്.
വീഡിയോയിൽ ഇളം നീല നിറത്തിലുള്ള കോട്ടും കറുത്ത പാന്റുമാണ് മോദി ധരിച്ചിരിക്കുന്നത്. കെറ്റിലും ഗ്ലാസുകളുമായി റെഡ് കാർപ്പെറ്റിൽ നടക്കുകയാണ്. ആർക്കെങ്കിലും ചായ വേണോയെന്ന് എന്ന് വിളിച്ചുചോദിക്കുന്നതും കേൾക്കാം. പശ്ചാത്തലത്തിൽ ത്രിവർണ്ണ പതാകയും മറ്റ് രാജ്യങ്ങളുടെ പതാകയും കാണാം.
വീഡിയോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വിവാദമാകുകയും ചെയ്‌തു. രൂക്ഷവിമർശനവുമായി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ എളിമയെ കോൺഗ്രസ് നേതാവ് പരിഹസിച്ചുവെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല ആരോപിച്ചു.
'രാഗിണി നായക് പ്രധാനമന്ത്രി മോദിയുടെ ചായ്‌വാല ബാഗ്രൗണ്ടിനെ ആക്രമിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. മുമ്പും അവർ അദ്ദേഹത്തിന്റെ ചായ്‌വാല പശ്ചാത്തലത്തെ പരിഹസിച്ചിട്ടുണ്ട്. 150 തവണ അവർ അദ്ദേഹത്തെ അധിക്ഷേപിച്ചു. ബീഹാറിൽ അവർ അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിച്ചു. ആളുകൾ ഒരിക്കലും ഇവരോട് ക്ഷമിക്കില്ല.'- ഷെഹ്സാദ് പൂനവല്ല പ്രതികരിച്ചു.
अब ई कौन किया बे 🥴🤣 pic.twitter.com/mbVsykXEgm
— Dr. Ragini Nayak (@NayakRagini) December 2, 2025