വർഷങ്ങൾ പഴക്കമുള്ള പാടുകൾ പോലും മായും, മിനിട്ടുകൾകൊണ്ട് മുഖം വെട്ടിത്തിളങ്ങും; തൈരുണ്ടെങ്കിൽ പരീക്ഷിച്ച് നോക്കൂ
മാറിവരുന്ന കാലാവസ്ഥ ചർമത്തിൽ ധാരാളം പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ട്. കരുവാളിപ്പ്, മുഖക്കുരു, വരൾച്ച എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഈ പ്രശ്‌നങ്ങൾ മാറ്റി മുഖം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, ഇവ ഭാവിയിൽ ചർമത്തിന് പ്രശ്‌നങ്ങളുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല, ഇവയുടെ വിലയും വളരെ കൂടുതലാണ്. അതിനാൽ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റിയ ഒരു ഫേസ്‌പാക്ക് പരിചയപ്പെടാം. ഇത് മുഖത്തെ കറുത്ത പാടുകൾ മാറ്റാനും വളരെ നല്ലതാണ്. ചെറുപയർ പൊടിയാണ് ഇതിന് പ്രധാനമായും വേണ്ടത്. ഈ പാക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്നും വേണ്ട സാധനങ്ങൾ എന്തെല്ലാമെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
ചെറുപയർ - 2 ടേബിൾസ്‌പൂൺ
കസ്‌തൂരി മഞ്ഞൾപ്പൊടി - കാൽ ടേബിൾസ്‌പൂൺ
തൈര് - 1 ടേബിൾസ്‌പൂൺ
തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം
ചെറുപയർപൊടിയിലേക്ക് കസ്‌തൂരി മഞ്ഞളും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. 15 മിനിട്ട് അടച്ചുവച്ചശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 15 മുതൽ 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഇളംചൂടുവെള്ളത്തിൽ വേണം മുഖം കഴുകാൻ.