അഡ്വ. വി.കെ. സന്തോഷ്
Wednesday 03 December 2025 5:31 PM IST
പെരുമ്പാവൂർ: മരുതുകവല വിച്ചാട്ട് വീട്ടിൽ അഡ്വ. വി.കെ. സന്തോഷ് (56) നിര്യാതനായി. പെരുമ്പാവൂർ കോടതിയിലെ അഭിഭാഷകനാണ്. കുറുപ്പംപടി സഹകരണ ബാങ്ക് പ്രസിഡന്റ്, കർഷക സംഘം ഏരിയ ജോയിന്റ് സെക്രട്ടറി, പി.കെ. ഗോപാലൻ നായർ സ്മാരക ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ലത (കോതമംഗലം എം.എ കോളേജ് ലക്ചറർ). മക്കൾ: ഇന്ദ്രജിത്ത്, ഗൗതം ശങ്കർ (എം.ബി.ബി.എസ് വിദ്യാർത്ഥി, ചെന്നൈ).