അവസാന അമ്പുമെടുത്ത് അടിമുടിയിളക്കി മുന്നണികൾ

Thursday 04 December 2025 12:06 AM IST

കോട്ടയം : ഇനി അഞ്ചുദിവസം, തദ്ദേശതിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ആവനാഴിയിലെ അവസാന അമ്പുമെടുത്ത് പ്രയോഗിക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ. ഇടറോഡുകളിലടക്കം യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ഉച്ചഭാഷിണികൾ ഘടിപ്പിച്ച വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. എന്നാൽ, അണിയറയിൽ അടിയൊഴുക്കുകൾ സജീവമാണ്. നേതാക്കളും പ്രവർത്തകരും തന്ത്രങ്ങൾ മെനയുന്നു. പരമാവധി വോട്ടർമാരെ വരുതിയിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. നേതാക്കൾ യോഗം ചേർന്നും പ്രവർത്തനം വിലയിരുത്തുന്നുണ്ട്. പോരായ്മകൾ പരിഹരിച്ചു മുന്നേറാനുള്ള നീക്കമാണ് മുന്നണികൾ നടത്തുന്നത്. പ്രചാരണം തീരും മുൻപ് പരമാവധി വോട്ടർമാരെ നേരിൽ കാണണമെന്നാണ് സ്ഥാനാർത്ഥികൾക്കുള്ള നിർദ്ദേശം.

ബലാബല പരീക്ഷണം നിയസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് ജോസും, ജോസഫും തങ്ങളുടെ ശക്തി തെളിയിക്കുന്നതിനുള്ള പരീക്ഷണ വേദിയാക്കുകയാണ് തദ്ദേശതിരഞ്ഞെടുപ്പ്. തങ്ങളുടെ ശക്തി കേന്ദ്രങ്ങൾ എങ്ങനെയും നിലനിറുത്തുന്നതിനുള്ള പ്രചാരണത്തിന് ജോസ് കെ.മാണി നേതൃത്വം നൽകുമ്പോൾ കരുത്ത് തെളിയിക്കേണ്ടത് പ്രസ്റ്റീജായി കണ്ട് ജോസഫ് ഗ്രൂപ്പ് നേതാക്കളും കളത്തിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിന് അവകാശമുന്നയിക്കാനുള്ള അവസരമാണിത്.

പ്രസ്റ്റീജ് മത്സരം (ജില്ലാ പഞ്ചായത്ത്, നഗരസഭ)

കടുത്തുരുത്തി

പാലാ നഗരസഭ

കുറവിലങ്ങാട്

കിടങ്ങൂർ

കാഞ്ഞിരപ്പള്ളി

അതിരമ്പുഴ

പ്രചാരണ വിഷയങ്ങൾ

ശബരിമല സ്വർണ്ണക്കൊള്ള വിവാദം

രാഹുൽ മാങ്കൂട്ടം പീഡനാരോപണം

പ്രാദേശിക വികസന പദ്ധതികൾ

കർഷകർ നേരിടുന്ന പ്രശ്നങ്ങൾ

സർക്കാരിന്റെ വികസനനേട്ടങ്ങൾ

കേന്ദ്രസർക്കാർ പദ്ധതികൾ