ഭിന്നശേഷി  ദിനാചരണം

Thursday 04 December 2025 12:24 AM IST

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ ഫാ. തോമസ് ആനിമൂട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷൈല തോമസ്, സ്‌പെഷ്യൽ എജ്യൂക്കേറ്റർ സിസ്റ്റർ ജോയ്‌സി, സിബിആർ കോ-ഓർഡിനേറ്റർ മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ബോധവത്ക്കരണ ക്ലാസും വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.