അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് 

Thursday 04 December 2025 12:28 AM IST

കോട്ടയം : ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ നാട്ടകം മുളങ്കുഴയിലായിരുന്നു അപകടം. സ്‌കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾക്കാണ് സാരമായ പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് മുളങ്കുഴ ജംഗ്ഷനിൽ ഏറെ നേരം ഗതാഗത തടസവും നേരിട്ടു. സമീപകാലത്തായി മുളങ്കുഴയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്.