ലഹരിവിരുദ്ധ പരിപാടി

Thursday 04 December 2025 1:28 AM IST

കോട്ടയം : ജില്ലാ പൊലീസിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടം 'ഉദയം ഉണരാം, ജീവിക്കാം, വിജയിക്കാം'പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു. ലഹരിവിരുദ്ധ പോരാട്ടങ്ങൾക്കായി സർക്കാർതലത്തിലും വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ മേൽനോട്ടത്തിലും നടത്തിവരുന്ന വിവിധ പദ്ധതികളെ ഏകോപിപ്പിച്ചാണ് പരിപാടി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സാജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ അജയ്, നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.ജെ. തോമസ്, പ്രിൻസിപ്പൽ സോജി അബ്രഹാം, മണർകാട് എസ്.എച്ച്.ഒ അനിൽ ജോർജ് എന്നിവർ പങ്കെടുത്തു.