കാടുമൂടി മുത്താറിക്കുളം-കുന്നത്തൂർ റോഡ്
Wednesday 03 December 2025 8:02 PM IST
പയ്യാവൂർ: മുത്താറിക്കുളം വഴി കുന്നത്തൂരിലേക്കുള്ള റോഡിൽ ഇരുവശങ്ങളിലും കാടുകൾ വളർന്നത് ഇതുവഴിയുള്ള ഗതാഗതത്തിന് തടസമുണ്ടാക്കുന്നു. വീതി കുറഞ്ഞ റോഡായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ വശങ്ങളിൽ ടാറിംഗിന്റെ അരികുചേർന്നുള്ള കുഴികളലേക്ക് താണ് അപകടങ്ങൾ പതിവാണ്. നിരവധി വാഹനങ്ങൾക്ക് ഇതുമൂലം തകരാറുകളും സംഭവിച്ചിട്ടുണ്ട്. ഒരു മാസക്കാലം നിണ്ടുനിൽക്കുന്ന കുന്നത്തൂർ പാടി ഉത്സവം ആരംഭിക്കുന്നതോടെ ഇതുവഴി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകേണ്ടിവരും. ഉത്സവനാളുകളിൽ അയൽ സംസ്ഥാനങ്ങളടക്കം വിദൂരദേശങ്ങളിൽ നിന്ന് ദർശനത്തിനെത്തുന്നവർക്ക് റോഡിലെ തടസം പ്രതിസന്ധി സൃഷ്ടിക്കും. അടിയന്തിരമായി അധികൃതർ ഇടപെട്ട് കാട് വെട്ടിത്തെളിച്ച് സുരക്ഷിതയാത്ര ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.