പി.കെ.വിമലയെ ആദരിച്ചു

Wednesday 03 December 2025 8:04 PM IST

പയ്യാവൂർ: ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അലവിക്കുന്ന് ഗാന്ധിനഗർ ടൗണിൽ ഇരുപത് വർഷത്തിലേറെയായി കട നടത്തി ഉപജീവനം നയിച്ചു വരുന്ന ഭിന്നശേഷിക്കാരിയായ പി.കെ.വിമലയെ ആദരിച്ചു. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് ഉദ്ഘാടനം ചെയ്തു. ഗാന്ധിനഗർ കോളനി പ്രസിഡന്റ് എം.കെ.രാജൻ പ്രസംഗിച്ചു. എൻ.എസ്.എസ് വോളണ്ടിയർലീഡർ ഫെലിക്സ് റോബിൻ, ഹെൻ്ട്രി സിബി, ആന്റണി അലൻ, അർച്ചന ജോൺസൺ, ഹിമ വിനോദ്, ആൽഫോൻസ ജോസ്, ജെയ്‌മോൻ തോമസ് എന്നിവർ പങ്കെടുത്തു എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ആർ.സുധീഷ് നേതൃത്വം നൽകി.

.