കെ.പി.പി.എ ജില്ലാ സമ്മേളനം
കാഞ്ഞങ്ങാട് :ആരോഗ്യ മേഖലയിൽ അനധികൃത കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് കെ.പി.പി.എ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡന്റ് എച്ച്.ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.സുഹൈബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ ഡോ.പി.ഫൈസൽ മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറർ ടി.സജിത് കുമാർ, ടി.കെ.സുമയ്യ, പി.ഭാസ്കരൻ,സി വിനോദ് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.ടി.വി.ഷിജി അനുശോചന പ്രമേയം അവതരിപ്പിച്ചു, ഇ.വേണുഗോപാലൻ സ്വാഗതവും വി.വി.ഷീന നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.സി കൃഷ്ണവർമ്മരാജ റിപ്പോർട്ട് അവതരിപ്പിച്ചു.പി.പ്രിയംവദ വരവുചിലവ് കണക്ക് അവതരിപ്പിച്ചു.കെ.എൻ.വിനോദ് കുമാർ നന്ദി പറഞ്ഞു.ഭാരവാഹികൾ ഐ.എച്ച്. ഹരിഹരൻ (പ്രസിഡന്റ്), വി.സി.കൃഷ്ണവർമ്മരാജ (സെക്രട്ടറി),കെ.എൻ.വിനോദ് കുമാർ (ട്രഷറർ).