തിരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം

Wednesday 03 December 2025 8:13 PM IST

പയ്യാവൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് പയ്യാവൂർ ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ബേബി തോലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പയ്യാവൂർ കുഞ്ഞിപ്പറമ്പിൽ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പയ്യാവൂർ മണ്ഡലം ചെയർമാൻ ഇ.കെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർ ചാക്കോ പാലയ്ക്കലോടി, സ്ഥാനാർത്ഥി ബേബി തോലാനി, ജോസ് പൂമല, ജോസ് വണ്ടാക്കുന്നേൽ, ദിലീപ് ഉളിക്കൽ, ടെൻസൺ ജോർജ് കണ്ടത്തിൻകര, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ സവിത ജയപ്രകാശ്, ബേബി മുല്ലക്കരി, ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ മിനി ചേന്നപ്പള്ളി, ടി.പി.അഷ്രഫ്, ജെയിംസ് തുരുത്തേൽ, വത്സല സാജു, സഷീബ തോമസ് പുളിയാംപള്ളിൽ, സിന്ധു രവി, ജിജി പൂവത്തുംമണ്ണിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൽബിൻ അയ്യങ്കാനാൽ, ജോൺസൺ ചൊറിയമ്മാക്കൽ, കെ.വി.രഘു, ഷിനോയ് പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.