എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി

Wednesday 03 December 2025 8:15 PM IST

നീലേശ്വരം: കിനാനൂർ - കരിന്തളം പഞ്ചായത്ത് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ചോയ്യങ്കോട്ട് സി പി.എം കേന്ദ്രക്കമ്മറ്റിയംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. എൻ.പുഷ്പ്പരാജൻ അദ്ധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ,എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് . കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പൻ,കോൺഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് രാഘവൻ കൂലേരി ,സി പി.എം ജില്ലാക്കമ്മറ്റിയംഗം വി.കെ.രാജൻ ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, ജില്ലാ പഞ്ചായത്ത് കയ്യൂർ ഡിവിഷൻ സ്ഥാനാർത്ഥി ഒ ക്ലാവ് കൃഷ്ണൻ. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ പാറക്കോൽ രാജൻ, കെ.എ.രമണി,ബിന്ദു കൃഷ്ണൻ , കെ.ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.