കൗണ്ടിംഗ് ഏജന്റ് നിയമന അപേക്ഷ 12 വരെ

Wednesday 03 December 2025 8:16 PM IST

കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ വോട്ട് എണ്ണുന്നതിലേക്കായി നിയമിക്കേണ്ട കൗണ്ടിംഗ് ഏജന്റുമാരുടെ അപേക്ഷ മാത്രമേ ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ടതുള്ളുവെന്ന് ജില്ലാ പഞ്ചായത്ത് ഉപവരണാധികാരി അറിയിച്ചു. ജില്ലാ പഞ്ചായത്തിലേക്കുള്ള മറ്റ് കൗണ്ടിംഗ് ഏജന്റുമാരുടെ നിയമനത്തിനായി അതാത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾക്കാണ് അപേക്ഷ നൽകേണ്ടത്. കൗണ്ടിംഗ് ഏജന്റുമാരുടെ നിയമനത്തിനായുള്ള അപേക്ഷകൾ ഡിസംബർ 12ന് വൈകുന്നേരം നാല് മണിവരെ സ്വീകരിക്കും.വോട്ടെണ്ണൽ ദിവസം സ്ഥാനാർഥി, തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാർഥിയുടെ കൗണ്ടിംഗ് ഏജന്റ്, വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ വ്യക്തികൾ എന്നിവർക്കു മാത്രമേ കൗണ്ടിംഗ് ഹാളിൽ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. വരണാധികാരിയിൽ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.