12 ദിവസം, 30 കോടി നേടി എക്കോ
റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ എക്കോ ലോകവ്യാപകമായി 30 കോടി കടന്നു. പ്രമുഖ സെന്ററുകളിൽ ആദ്യ ദിനത്തിനേക്കാൾ മൂന്നിരട്ടി ഷോകളാണ് നടക്കുന്നത്. കേരളത്തിൽ 182 സെന്ററുകളിൽ പ്രദർശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തിൽ 249 സ്‌ക്രീനുകളിലും. ജി സി സി യിൽ രണ്ടാം വരാം 110 സ്‌ക്രീനുകളിലും പ്രദർശിപ്പിക്കുന്നുണ്ട്. മറ്റു വിദേശ രാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് എത്തി. റിലീസ് ദിനം മുതൽ എല്ലാ ദിവസവും വൻ പ്രേക്ഷക സ്വീകാര്യതയോടെ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ആൻഡ് അഡിഷണൽ ഷോകൾ ആണ് ലഭിക്കുന്നത്.സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ ആണ് എക്കോ . സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന താരങ്ങൾ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം .ആർ .കെ ജയറാം ആണ് നിർമ്മാണം. പി.ആർ.ഒ. പ്രതീഷ് ശേഖർ.