ഒരുകോ​ടി​ 25​ ​ല​ക്ഷം ക​ട​ന്ന് ​ക​ള​ങ്കാ​വ​ൽ​ ​പ്രീ​ ​സെ​യിൽ

Thursday 04 December 2025 6:07 AM IST

നായികമാരിൽ വൈഷ്ണവി സായ്‌കുമാറും

മ​മ്മൂ​ട്ടി,​ ​വി​നാ​യ​ക​ൻ​ ​എ​ന്നി​വ​രെ​ ​കേന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ ​ക​ള​ങ്കാ​വ​ൽ​ ​എ​ന്നചി​ത്ര​ത്തി​ന്റെ​ ​കേ​ര​ള​ ​പ്രീ​സെ​യി​ൽ​സ് 1​ ​കോ​ടി​ 25​ ​ല​ക്ഷ​വും​ ​ക​ട​ന്ന് ​കു​തി​ക്കു​ന്നു.​ ​റി​ലീ​സ് ​ചെ​യ്യാ​ൻ​ ​ഇ​നി​യും​ ​ഒ​രു​ ​ദി​വ​സം ​ ​ബാ​ക്കി​ ​നി​ൽ​ക്കെ​യാ​ണ് ​ഈ​ ​നേ​ട്ടം​ .​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ത​ന്നെ​ ​ചി​ത്ര​ത്തി​ന്റെ​ ​കേ​രള ​പ്രീ​സെ​യി​ൽ​സ് ​ഒ​ന്ന​ര​ ​കോ​ടി​ ​ക​ട​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ. അ​തേ​സ​മ​യം ക​ള​ങ്കാ​വ​ലി​ലെ​ 22​ ​നാ​യി​ക​മാ​രി​ൽ​ ​വൈ​ഷ്ണ​വി​ ​സാ​യ്‌​കു​മാ​റും​ .​ ​ന​ട​ൻ​ ​സാ​യ്‌​കു​മാ​റി​ന്റെ​ ​മ​ക​ളാ​യ​ ​വൈ​ഷ്ണ​വി​ ​സാ​യ്‌​കു​മാ​ർ​ ​ സി​രീ​യ​ൽ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ഏ​റെ​ ​പ​രി​ചി​ത​യാ​ണ്.​ ​ര​ജി​ഷ​ ​വി​ജ​യ​ൻ​ ,​ ​ശ്രു​തി​രാ​മ​ച​ന്ദ്ര​ൻ,​മാ​ള​വി​ക​ ​മേ​നോ​ൻ,​ധ​ന്യ​ ​അ​ന​ന്യ,​ഗാ​യ​ത്രി​ ​അ​രു​ൺ​ ,​ ​അ​ഭി​ ​സു​ഹാ​ന,​ ​നി​സ,​ ​സി​ന്ധു​ ​വ​ർ​മ്മ,​ ​ത്രി​വേ​ദ,​ ​സ്മി​ത,​ ​അ​നു​പ​മ,​ ​സി​ധി​ ​ഫാ​ത്തി​മ,​ ​മോ​ഹ​ന​പ്രി​യ,​ ​സീ​മ,​ ​ക​ബ​നി,​ ​മേ​ഘ​ ​തോ​മ​സ് ,​ ​ബി​ൻ​സി​ ,​ ​മു​ല്ല​യ് ​അ​ര​സി,​ ​കാ​ത​റി​ൻ​ ​മ​രി​യ,​ ​റി​യ,​ ​അ​മൃ​ത​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​നാ​യി​ക​മാ​ർ.ന​ട​ൻ​ ​മ​നു​വ​ർ​മ്മ​യു​ടെ​ ​ഭാ​ര്യ​യാ​യ​ ​സി​ന്ധു​വ​ർ​മ്മ​ ​മു​ൻ​പും​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​എ​ട്ടു​മാ​സ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​ആ​ണ് ​ക​ള​ങ്കാ​വ​ൽ.​ ​നാ​ളെ​ ​ആ​ണ് ​റി​ലീ​സ്.​ ​മ​മ്മൂ​ട്ടി​ ​ഫാ​ൻ​സ് ​ആ​ന്റ് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​രീ​സ് ​ പ്ളസ് തി​യേ​റ്റ​റി​ൽ​ ​ആ​ഘോ​ഷം​ ​ആ​രം​ഭി​ക്കും.​ ​ആ​ഡി​ 1​ ​സ്ക്രീ​നി​ലാ​ണ് ​ആ​ദ്യ​പ്ര​ദ​ർ​ശ​നം.​ ​