വേദിയിൽ മോഹൻലാൽ !ആവേശത്തിൽ കാണികൾ

Thursday 04 December 2025 2:20 AM IST

ആറ്റിങ്ങൽ: മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ,താളവട്ടത്തിലെ വിനു,കിരീടത്തിലെ സേതുമാധവൻ, പുലിമുരുകനിലെ മുരുകൻ,ഒടിയനിലെ മാണിക്യൻ,തുടരും സിനിമയിലെ ബെൻസ്... മോഹൻലാലിന്റെ വിവിധ കഥാപാത്രങ്ങളായി കുട്ടികൾ വേദിയിലെത്തിയപ്പോൾ കാണികൾ ആവേശത്തിൽ.

ഹയർ സെക്കൻഡറി വിഭാഗം മൂകാഭിനയ മത്സരത്തിൽ മോഹൻലാൽ പഠിച്ച തൈക്കാട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് നടന്റെ ജീവിതം പറഞ്ഞത്. മോഹൻലാലിന്റെ കുട്ടിക്കാലം മുതൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്നത് വരെയുള്ള നിമിഷങ്ങളാണ് അവതരിപ്പിച്ചത്.

ദേവദത്ത്,പവിത്ത്,അക്ഷയ്,ആദിത്ത്,അബ്ദുൽഹാദി,വൈഷ്ണവ്,അർജ്ജുൻ എന്നിവരാണ് സൂപ്പർതാരത്തിന് കലോപഹാരം സമർപ്പിച്ചത്. അഭിലാഷ്,സോനു,ശരത് എന്നിവരാണ് മൂകാഭിനയം ചിട്ടപ്പെടുത്തിയത്.