മികച്ച നാടകം 'മാട്രിമോണി'
Thursday 04 December 2025 3:26 AM IST
ആറ്റിങ്ങൽ:വൈവിദ്ധ്യമാർന്ന പ്രമേയങ്ങളിൽ തിളങ്ങി ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരം.ജാതിയടിസ്ഥാനത്തിലുള്ള മാട്രിമോണിയലുകൾ സമൂഹത്തിൽ ജാതിയും വർഗീയതയും ഉണ്ടാക്കുന്നുവെന്ന ഇതിവൃത്തത്തിൽ,വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച മാട്രിമോണി എന്ന നാടകം ഒന്നാം സ്ഥാനം നേടി.ആറ് നാടകങ്ങളാണ് മത്സരത്തിനെത്തിയത്.പെൺകുട്ടികളുടെ പങ്കാളിത്തം കൊണ്ട് നാടക വേദി ശ്രദ്ധേയമായി. അന്ധവിശ്വാസം,വർഗീയത,ലഹരി വിരുദ്ധത,അടിച്ചമർത്തലുകൾ എന്നിവ വ്യത്യസ്ത പ്രമേയങ്ങളായി അരങ്ങ് തകർത്തതെന്ന് വിധികർത്താക്കൾ പറഞ്ഞു.