അന്യസംസ്ഥാനക്കാരുടെ വോട്ടും ഉറപ്പിക്കണം പ്രചരണം ഹിന്ദിയിലായാലെന്താ !

Wednesday 03 December 2025 9:42 PM IST

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ കണ്ണൂരിലെ അന്യസംസ്ഥാനക്കാരായ വോട്ടർമാരെ ലക്ഷ്യമിട്ട് പുതുമയാർന്ന പ്രചാരണ രീതികളുമായി സ്ഥാനാർത്ഥികൾ. കാലങ്ങളായി കണ്ണൂരിൽ താമസിക്കുന്ന ഉത്തരേന്ത്യക്കാരുടെ പിന്തുണ ഉറപ്പാക്കുന്നതിന് താളിക്കാവ് ഡിവിഷനിൽ പ്രചാരണ ബോർഡ് ഹിന്ദിയിലാക്കിയാണ് യു.ഡി.എഫ് ഇതിന് തുടക്കമിട്ടത്.

തൂണോളി ലൈനിലുള്ള പ്രധാന തൊഴിലിടങ്ങളിലും താമസമേഖലയിലുമാണ് യു.ഡി.എഫ് പ്രവർത്തകർ ഹിന്ദി ബോർഡുകൾ സ്ഥാപിച്ചത്. തൂണോളി ലൈനിൽ മാത്രം തുണി മൊത്തവ്യാപാരികളുൾപ്പെടെ രാജസ്ഥാൻ അ

ടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്നുണ്ട്. ഇവരുടെ വോട്ട് ഉറപ്പാക്കാനാണ് ഹിന്ദി പ്രചാരണത്തിന്റെ നീക്കം. താളിക്കാവ് ഡിവിഷനിൽ നൂറോളം അന്യസംസ്ഥാന വോട്ടർമാരാണ് താമസിക്കുന്നത്. ഇവരുടെ പിന്തുണ ഉറപ്പാക്കാനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ ദേശീയ ഫുട്‌ബാൾ താരവുമായ അജിത് പാറക്കണ്ടി ഹിന്ദിയെ കൂട്ടുപിടിച്ചത്.