മെഗാ ക്രിസ്മസ് പ്രദർശനം
Thursday 04 December 2025 12:08 AM IST
തൃശൂർ: ചേംബർ ഒഫ് കൊമേഴ്‌സ് തൃശൂർ വിമൻസ് വിംഗ് 'ജിംഗിൾ ബെൽസ് അറ്റ് ചേംബർ' മെഗാ ക്രിസ്മസ് പ്രദർശനവും വിൽപ്പനയും നാളെ രാവിലെ 10 മുതൽ 8.30 വരെ പാലസ് റോഡിലെ ചേംബർ ഹാളിൽ നടക്കും. ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി.എസ്.പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യും. ക്രിസ്മസ് ഡെക്കർ, പോട്‌സ് ആൻഡ് പ്ലാന്റ്‌സ്, ഓർണമെന്റ്‌സ്, ഹാൻഡ്‌മെയ്ഡ് ജ്വല്ലറി, വസ്ത്രങ്ങൾ, ഹോംമെയ്ഡ് കേക്ക്, ചോക്ലേറ്റ്‌സ്, ത്രിഫ്റ്റ് സ്റ്റോർ ഇനങ്ങൾ ഉൾപ്പെടെ നിരവധി സ്റ്റാളുകളുണ്ട്. പ്രവേശനം സൗജന്യമാണെന്ന് പ്രസിഡന്റ് ഡോ.കനക പ്രതാപ്, സെക്രട്ടറി മൃദു നിക്‌സൺ, കൺവീനർ ജിജി ആന്റണി, വൈസ് പ്രസിഡന്റ് റൂബി ജോൺ, ജോയിന്റ് സെക്രട്ടറി സബീന മുസ്തഫ എന്നിവർ പറഞ്ഞു.