സ്റ്റോഗോ ഫെസ്റ്റ്

Thursday 04 December 2025 12:11 AM IST

തൃശൂർ: സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, ആർട്‌സ്, മാത്‌സ് എന്നിവയിൽ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ ചിന്തകളും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനും വേദിയൊരുക്കുന്നതിനും പ്രണതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്റ്റോഗോ ഫെസ്റ്റിന്റെ ദേശീയതല മത്സരം 6ന് റീജ്യണൽ തിയേറ്ററിൽ നടക്കും. സംസ്ഥാനത്തെ 85 സ്‌കൂളുകളിൽ നിന്നുള്ള 120 പ്രോജക്ട്‌സും 110 പ്രസന്റേഷനുകളും മൂന്നൂറിൽപരം വർക്കിംഗ് മോഡലുകളുടെ ആശയാവതരണവും ഫെസ്റ്റിലുണ്ടാകും. വിദ്യാർത്ഥികൾ നിർമ്മിക്കുന്ന മൈക്രോ, ഷോർട്ട് സിനിമകളുടെ ഫെസ്റ്റിവലും നടത്തും. മികച്ച പ്രോജക്ട്, ആശയാവതരണം, മികച്ച ആക്ടർ, ഡയറക്ടർ എന്നിവയ്ക്കു ക്യാഷ് അവാർഡ് സമ്മാനിക്കും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പ്രദർശനവും തുടർന്ന് കലാപരിപാടിയും നടക്കുമെന്ന് സെക്രട്ടറി സിബി മാത്യൂസ്, ട്രഷറർ ആർ.ലിൻഡ എന്നിവർ പറഞ്ഞു.