ബാലറ്റിലേയ്ക്ക് മടങ്ങണം: യൂജിൻ മോറേലി
Thursday 04 December 2025 12:12 AM IST
തൃശൂർ: രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വിശ്വാസ്യതയ്ക്ക് മങ്ങൽ ഏറ്റതിനാൽ തിരഞ്ഞെടുപ്പുകൾ പേപ്പർ ബാലറ്റിലേയ്ക്ക് മാറ്റണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി ആവശ്യപ്പെട്ടു. വടക്കേക്കാട് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ശ്രീലക്ഷ്മി ശ്രീകുമാറിന്റെ പര്യടന പരിപാടി ഉദ്ഘാടനം ആഞ്ഞൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന ചിന്ത ബലപ്പെടുന്നതാണ് ബീഹാർ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം സൂചിപ്പിച്ചു. വി.എ.മനോജ് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം.ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ്,ഷംസു കലൂർ,റഹിം വീട്ടി പറമ്പിൽ, പി.ഐ. സൈമൺ മാസ്റ്റർ, വി.വിദ്യാധരൻ,സ്ഥാനാർത്ഥികളായ അഡ്വ. ശ്രീലക്ഷമി ശ്രീകുമാർ,ജോസി രാജു ,ആശഷിബു എന്നിവർ പ്രസംഗിച്ചു.