'ദർശന വീട് സ്‌നേഹസംഗമം'

Thursday 04 December 2025 12:14 AM IST

തങ്ങാലൂർ : ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌പെഷ്യൽ സ്‌കൂളുകളെ പങ്കെടുപ്പിച്ച് ദേവമാതാ സി.എം.ഐ എസ് ഇന്റർനാഷണൽ സ്‌കൂളിലെ 'ദർശന വീട്' 'സ്‌നേഹസംഗമം' നടത്തി.വയലിനിസ്റ്റും ഗ്രാമി അവാർഡ് ജേതാവുമായ മനോജ് ജോർജ് ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിൻഷ്യൽ ഫാ. ജോസ് നന്തിക്കര അദ്ധ്യക്ഷനായി. ഫാ. ജോൺസൺ അന്തിക്കാട്ട് ,ഫാ.ജോർജ് തോട്ടാൻ, ഫാ.സന്തോഷ് മുണ്ടൻമാണി, ഫാ. ജോസ് എലാവത്തിങ്കൽ, ജോസ് ചുങ്കത്ത്, നെൽസൺ, ജെയിംസ് നീലങ്കാവിൽ എന്നിവർ വിശിഷ്ടാതിഥികളായി. വിളംബര ജാഥ ഫാ. ബെന്നി പെങ്ങിപ്പറമ്പിൽ ഫ്‌ളാഗ് ഒഫ് ചെയ്തു. ഫാ.ഷാജു എടമന, ഫാ. ബെന്നി പെങ്ങിപ്പറമ്പിൽ, ഫാ.സന്റോ നങ്ങിണി, റീന, സി. ലിംസി,അഖില,ടെസി ഇഗ്‌നേഷ്യസ്, അനിത മേനോൻ എന്നിവർ നേതൃത്വം നൽകി