ലഹരി വസ്തുക്കൾ കത്തിച്ചു

Thursday 04 December 2025 12:00 AM IST

തൃശൂർ: വിവിധ മയക്കുമരുന്ന് കേസുകളിലായി തൃശൂർ സിറ്റി പൊലീസ് പിടികൂടിയ 49.25 കിലോ കഞ്ചാവും 161.13 ഗ്രാം മെത്തഫെറ്റമിനും 482.950 ഗ്രാം ഹാഷിഷ് ഓയിലും കത്തിച്ചുകളഞ്ഞു. ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി പിടികൂടിയ മയക്കു മരുന്നുകളാണ് ചിറ്റിശ്ശേരിയിലെ ചൂളയിൽ കത്തിച്ചു കളഞ്ഞത്. തൃശൂർ സിറ്റി ഡ്രഗ്‌സ് ഡിസ്‌പോസൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്. സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പി. ബാബു ഡേവിസ്, എ.എസ്.ഐ സനീഷ് ബാബു, സി.പി.ഒമാരായ ഷിഫാന, ജസ്റ്റിൻ, വിഷ്ണു എന്നിവരും കത്തിക്കുന്ന പ്രവൃത്തിയിൽ പങ്കെടുത്തു.