സി.ആർ.ജയപ്രകാശ് അനുസ്മരണം

Wednesday 03 December 2025 11:53 PM IST

കായംകുളം : കോൺഗ്രസ് നേതാവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ.സി.ആർ.ജയപ്രകാശ് അനുസ്മരണം രാജീവ് ഗാന്ധി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ. ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. സജി പത്തിയൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ശ്രീജിത്ത് പത്തിയൂർ അനുസ്മരണ പ്രഭാഷണം നടത്തി. കരീലക്കുളങ്ങര രാജേന്ദ്രകുമാർ, രാജീവ് വല്ല്യത്ത്, ബാബു കൊരമ്പല്ലിൽ, ഡി.അയ്യപ്പൻ, അഡ്വ. ആർ.ശംഭു പ്രസാദ്, ആമ്പക്കാട്ട് സുരേഷ് തുടങ്ങിയവർ സംസാരിച്ചു.