ലൈഫ് ലൈൻ പദ്ധതിക്ക് തുടക്കം
Wednesday 03 December 2025 11:55 PM IST
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാരുടെയും അടിസ്ഥാന ആരോഗ്യ പരിശോധന നടത്തി ആരോഗ്യ സ്ഥിതി വിലയിരുത്തുന്ന സ്‌ക്രീനിംഗ് പദ്ധതിയായ ലൈഫ് ലൈൻ ആരംഭിച്ചു. മുൻ പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി ഉദ്ഘാടനം ചെയ്തു. രിൻസിപ്പൽ ഡോ. ബി. പദ്മ കുമാർ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ നിഷ ജേക്കബ്, ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ജോർജ് മെർക് പ്രസിഡന്റ് എം.നളിനി , സെക്രട്ടറി നയനൻ സിസി എന്നിവർ പ്രസംഗിച്ചു. യോഗ ഉൾപ്പടെ പരിശീലനം നൽകുമെന്നും പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ വെൽനെസ് സെന്റർ തുടങ്ങുമെന്നും ഡോ. ബി. പദ്മകുമാർ അറിയിച്ചു.