സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്
Thursday 04 December 2025 12:55 AM IST
അമ്പലപ്പുഴ: പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പള്ളിപ്പാനയുടെ സ്വാഗതസംഘം ഓഫീസ് ഇന്ന് രാവിലെ 9ന് ക്ഷേത്രം തന്ത്രി പുതുമന എസ്.ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പടിഞ്ഞാറെ ആനക്കൊട്ടിലിനു സമീപമാണ് സ്വാഗത സംഘം ഓഫീസ്. ഫെബ്രുവരി 8 മുതൽ 22 വരെയാണ് പള്ളിപ്പാന ചടങ്ങുകൾ. 26 മുതൽ മാർച്ച് 5 വരെ ദ്രവ്യകലശം നടക്കും. പള്ളിപ്പാനക്ക് മുന്നോടിയായി ജനുവരി 15 മുതൽ 26 വരെ പന്ത്രണ്ടുകളഭം നടക്കും. പന്ത്രണ്ട് വർഷത്തെ പന്ത്രണ്ടു കളഭത്തിന് ശേഷമാണ് പള്ളിപ്പാന നടക്കുന്നത്.