അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു
Thursday 04 December 2025 1:57 AM IST
അടിമാലി : അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .തോക്കുപാറ ഈട്ടിക്കൽ അനൂപിന്റെ മകൻ ആദ്വൈക് അനൂപ് (10 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 മണിക്ക് ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയുടെ അമ്മൂമ്മയാണ് കണ്ടത്. തുണി ഇടുന്ന ഹുക്കിൽ ആണ് തൂങ്ങി യത്. അടിമാലി വിശ്വദീപ്തി സി എം ഐ പബ്‌ളിക് സ്‌കൂളിലെ 5ാം ക്ലാസ് വിദ്വാർത്ഥിയാണ്. അമ്മ ജ ജോൾസി. വെള്ളത്തൂവൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു സംസ്‌കാരം പിന്നീട്.