സ്ഥാനാർത്ഥിയുടെ പര്യടനം
Wednesday 03 December 2025 11:59 PM IST
ആലപ്പുഴ : ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെയും ബ്ലോക്ക് പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ സ്ഥാനാർത്ഥിയുടെയും തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. കൃഷ്ണപുരം കൃഷിഭവന് സമീപം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്ത് മുരളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ രവി ഉദ്ഘാടനം ചെയ്തു. കൺവീനർ സിയാദ് വലിയവീട്ടിൽ, എൻ.അസീംഖാൻ, കെ പത്മകുമാർ, വയലിൽ സന്തോഷ്, കെഎം ഷെരീഫ് കുഞ്ഞ്, ശിവലാൽ, എന്നിവർ സംസാരിച്ചു