ലജ്നത്തുൽ മുഹമ്മദിയ സ്കൂളിൽ ഭക്ഷ്യമേള
Thursday 04 December 2025 12:00 AM IST
ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദിയ എൽ.പി സ്‌കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ എ.എം നസീർ ഉദ്ഘാടനം ചെയ്തു. ലജ്നത്തുൽ മുഹമ്മദിയ ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, പ്രധാനാദ്ധ്യാപകൻ അബ്ദുൾ മാഹിൻ റഷീദ്, സ്റ്റാഫ് സെക്രട്ടറി പി.എസ്.സുൽഫത്ത് എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ എ.എം.മുഹമ്മദ് ശാഫി, സജ്ജാദ് റഹ്മാൻ, അൽത്വാഫ് , സജ്ന കാസിം, ജയലക്ഷ്മി, മുഹ്സിന, നസ്നി,നൗസിയ , ആമിന, ദിയ, ഷമീന, സറീന, സുമയ്യ,അലീഷ എന്നിവർ നേതൃത്വം നൽകി.