പി.എസ്.സി അഭിമുഖത്തിന് മാറ്റമില്ല

Thursday 04 December 2025 12:01 AM IST

ആലപ്പുഴ : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ​പ്രൈമറി ടീച്ചർ (കാറ്റഗറി നം. 383/2024) തസ്തികയിലേയ്ക്ക് 2025 സെപ്തംബർ 26ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഇന്നും നാളെയും പി.എസ്.സി ജില്ലാ ഓഫീസിൽ നടക്കും. ഇന്ന് ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അഭിമുഖത്തിന് മാറ്റമുണ്ടാകില്ലെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പി.എസ്.സി യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477​2264134.