അലങ്കാരപ്പന്തലിന് കാൽ നാട്ടി
Thursday 04 December 2025 12:02 AM IST
ആലപ്പുഴ : മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ ചിറപ്പിനോട് അനുബന്ധിച്ചുള്ള അലങ്കാരപ്പന്തലിന്റെ കാൽനാട്ട് കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു. ക്ഷേത്രഉപദേശക സമിതി അംഗങ്ങളായ വെങ്കിട്ട നാരായണൻ (രാജു സ്വാമി), കെ. എം. ബാബു, രക്ഷാധികാരി പി. അനിൽ കുമാർ, ഉത്സവ കമ്മിറ്റി ഭാരവാഹികളായ ജി. പ്രസാദ്, പ്രേം. ജെ., സുനിൽ കുമാർ, ഭീമ ഗോൾഡ് പ്രതിനിധി വിദ്യൻ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിൽ എത്തിയ കളക്ടറെ ഉപദേശക സമിതി പ്രസിഡന്റ് ജി. വിനോദ് കുമാർ, ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ലേഖ. ആർ. പണിക്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു.