ലൈംഗികാതിക്രമം: പ്രതി പിടിയിൽ

Thursday 04 December 2025 12:05 AM IST

ആലപ്പുഴ : 9വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 72കാരനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. കണിച്ചുകുളങ്ങരതോപ്പിൽ വീട്ടിൽ കുഞ്ഞച്ചനാണ് (കുഞ്ഞുമണി) പിടിയിലായത്. ഊഞ്ഞാൽ കെട്ടാൻ സാരി ചോദിക്കാനായി വീട്ടിലെത്തിയ പെൺകുട്ടിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാരാരിക്കുളം സി.ഐ പി.കെ.മോഹിതിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജോസ്.സി.ദേവസ്യ, രംഗപ്രസാദ്, സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്.ആർ.ഡി, ബൈജു മണികണ്ഠൻ എന്നീവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.