മാങ്കൂട്ടത്തിൽ പുകഞ്ഞ കൊള്ളി:കെ.മുരളീധരൻ

Thursday 04 December 2025 1:16 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ. രാഹുലിനെ സസ്പെൻഡ് ചെയ്യുമ്പോൾ പാർട്ടിക്ക് രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ല. ഇപ്പോൾ സർക്കാരിനും പാർട്ടിക്കും പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

രാഹുലുമായുള്ള ബന്ധം കോൺഗ്രസ് വിച്ഛേദിച്ചുകഴിഞ്ഞു. പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പാർട്ടിക്ക് പുറത്തുപോകാം. പൊക്കിൾക്കൊടി ബന്ധം വിച്ഛേദിച്ച് കഴിഞ്ഞാൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവുമില്ല. രാഹുൽ എം.എൽ.എ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടത്. പാർട്ടി രാഹുലിനെ ഏല്പിച്ചത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ്, അല്ലാതെ മതിൽ ചാടാനല്ല. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ഇമ്മാതിരി പ്രവർത്തി ചെയ്യാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.

 ഉ​ചി​ത​മാ​യ​ ​സ​മ​യ​ത്ത് തീ​രു​മാ​നം​:​ ​സ​തീ​ശൻ

രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ​ ​പു​തി​യ​ ​പ​രാ​തി​യി​ൽ​ ​ഉ​ചി​ത​മാ​യ​ ​തീ​രു​മാ​നം​ ​ഉ​ചി​ത​മാ​യ​ ​സ​മ​യ​ത്ത് ​സ്വീ​ക​രി​ക്കു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​പ​രാ​തി​ ​പോ​ലും​ ​ഇ​ല്ലാ​ത്ത​ ​സ​മ​യ​ത്താ​ണ് ​രാ​ഹു​ലി​നെ​ ​പാ​ർ​ട്ടി​യി​ൽ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്ത​ത്.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ആ​ദ്യം​ ​ല​ഭി​ച്ച​ ​പ​രാ​തി​യു​ടെ​ ​കോ​പ്പി​ ​നേ​തൃ​ത്വ​ത്തി​ന് ​കി​ട്ടി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച​ ​കി​ട്ടി​യ​ ​പ​രാ​തി​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ഡി.​ജി.​പി​ക്ക് ​കൈ​മാ​റി.​ ​ഇ​തു​വ​രെ​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യും​ ​സ്വീ​ക​രി​ക്കാ​ത്ത​ ​ന​ട​പ​ടി​യാ​ണ​ത്.​ ​പാ​ർ​ട്ടി​ ​പ്ര​തി​രോ​ധ​ത്തി​ലാ​യി​ട്ടി​ല്ല.​ ​ന​ട​പ​ടി​ ​എ​ടു​ത്തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​പ്ര​തി​രോ​ധ​ത്തി​ൽ​ ​ആ​യേ​നെ.

കോ​ൺ​ഗ്ര​സ് ​കേ​ര​ള​ത്തി​ൽ​ ​ചെ​യ്ത​തു​പോ​ലെ​ ​രാ​ജ്യ​ത്ത് ​ഏ​തെ​ങ്കി​ലും​ ​പാ​ർ​ട്ടി​ ​ചെ​യ്തി​ട്ടു​ണ്ടോ.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്റെ​യും​ ​എം.​വി.​ഗോ​വി​ന്ദ​ന്റെ​യും​ ​കൈ​യി​ൽ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​എ​ത്ര​യോ​ ​പ​രാ​തി​ക​ൾ​ ​കി​ട്ടി​യി​ട്ടു​ണ്ട്.​ ​ഒ​രു​ ​പ​രാ​തി​പോ​ലും​ ​പൊ​ലീ​സി​ന് ​കൈ​മാ​റാ​തെ​ ​പാ​ർ​ട്ടി​ ​ത​ന്നെ​ ​കോ​ട​തി​യാ​യി​ ​തീ​രു​മാ​ന​മെ​ടു​ത്തു.

ശ​ബ​രി​മ​ല​യി​ലെ​ ​കൊ​ള്ള​ ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​നി​ന്ന് ​പോ​കു​ന്ന​തി​നു​ ​വേ​ണ്ടി​യാ​ണ് ​ഈ​ ​വി​ഷ​യ​ത്തെ​ ​കു​റി​ച്ച് ​സി.​പി.​എം​ ​പ​റ​യു​ന്ന​ത്.​ ​റേ​പ്പ് ​കേ​സി​ലെ​ ​പ്ര​തി​യെ​ ​ഒ​പ്പം​ ​നി​റു​ത്തി​ക്കൊ​ണ്ടാ​ണ് ​സി.​പി.​എം​ ​വ​ലി​യ​ ​വ​ർ​ത്ത​മാ​നം​ ​പ​റ​യു​ന്ന​ത്.

 കോ​ൺ​ഗ്ര​സിൽ മാ​ഫി​യാ​ ​സം​ഘം: ബി​നോ​യ് ​വി​ശ്വം

നേ​താ​ക്ക​ളെ​ ​നി​ശ​ബ്ദ​രാ​ക്കി​ ​സം​സ്ഥാ​ന​ത്തെ​ ​കോ​ൺ​ഗ്ര​സി​ൽ​ ​മാ​ഫി​യാ​സം​ഘം​ ​ശ​ക്തി​പ്പെ​ട്ട​താ​യി​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം.​ ​ക​റു​ത്ത​ ​പ​ണം​ ​ന​ൽ​കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​പ്ര​മാ​ണി​മാ​രാ​ണ് ​ഇ​വ​രെ​ ​വ​ള​ർ​ത്തു​ന്ന​ത്.​ ​അ​ഭി​പ്രാ​യം​ ​പ​റ​യു​ന്ന​വ​ർ​ക്കെ​തി​രെ​ ​ഈ​ ​സം​ഘം​ ​തി​രി​യും.​ ​മൗ​നം​ ​പാ​ലി​ക്കാ​തെ​ ​നേ​താ​ക്ക​ൾ​ ​ഇ​തി​നെ​തി​രെ​ ​പോ​രാ​ട​ണം.​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലെ​ന്ന​ ​പു​ക​ഞ്ഞ​ ​കൊ​ള്ളി​ ​പു​റ​ത്താ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ ​പ​റ​യു​മ്പോ​ഴും​ ​ഈ​ ​പു​ക​ഞ്ഞ​ ​കൊ​ള്ളി​യെ​ ​സ്നേ​ഹി​ക്കു​ന്ന​വ​ർ​ ​പു​റ​ത്തു​ണ്ട്.​ ​ആ​ർ.​എ​സ്.​എ​സ് ​കാ​ഴ്ച​പ്പാ​ടു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യ​ത്തി​നു​ള്ള​ ​ഫ​ണ്ട് ​സ്വീ​ക​രി​ക്കു​ന്ന​ത് ​ഭാ​വി​ത​ല​മു​റ​യെ​ ​ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ​എ​തി​ർ​ത്ത​തെ​ന്നും​ ​പ​റ​ഞ്ഞു.

 മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ​ ​ന​ട​പ​ടി സം​സ്ഥാ​ന​ത്ത് ​തീ​രു​മാ​നി​ക്കും രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ​ ​ന​ട​പ​ടി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​തീ​രു​മാ​നി​ക്കു​മെ​ന്നും​ ​എ.ഐ.സി.സി ജനറൽ സെക്രട്ടറി വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​മ​റ്റൊ​രു​ ​പാ​ർ​ട്ടി​യും​ ​സ്വീ​ക​രി​ക്കാ​ത്ത​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​കോ​ൺ​ഗ്ര​സ് ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​പ​ദ​വി​ക​ളി​ൽ​ ​നി​ന്ന് ​മാ​റ്റു​ക​യും​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​രാ​തി​ ​ല​ഭി​ച്ച​പ്പോ​ൾ​ത്ത​ന്നെ​ ​കെ.​പി.​സി​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​കൈ​മാ​റി.​ ​സ​മാ​ന​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സി.​പി.​എ​മ്മും​ ​ബി.​ജെ.​പി​യും​ ​എ​ന്തു​ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നും​ ​വേ​ണു​ഗോ​പാ​ൽ​ ​ചോ​ദി​ച്ചു.