രാഹുലിനെ പുറത്താക്കൽ: തീരുമാനം ഇന്നുണ്ടായേക്കും

Thursday 04 December 2025 1:19 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായിട്ടും കെ.പി.സി.സി നേതൃത്വത്തിന്റെ അയഞ്ഞ നിലപാടിൽ പാർട്ടിയിൽ അമർഷം. ആലോചിച്ച് ഉചിതമായ സമയത്ത് നടപടി സ്വീകരിക്കുമെന്ന നിലപാടാണ് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രകടിപ്പിച്ചത്. പുറത്താക്കലല്ലാതെ നേതൃത്വത്തിന് മുന്നിൽ ബദൽ മാർഗമില്ലെന്നതാണ് വസ്തുത.

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും കോടതി വാദം കേൾക്കും. അതിന്റെ വിധി കൂടി ശേഷം തീരുമാനത്തിലേക്ക് പോകാമെന്നതാണ് കെ.പി.സി.സി നേതൃത്വത്തിലെ ധാരണ.

രമേശ് ചെന്നിത്തല, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എം.സുധീരൻ തുടങ്ങിയ നേതാക്കൾ കടുത്ത നിലപാട് കെ.പി.സി.സി അദ്ധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായും പല നേതാക്കളും സംസാരിച്ചു.യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും പ്രധാന നേതാക്കളുമായി ആശയ വിനിമയം നടത്തി.

വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദുകൃഷ്ണ, ജെബി മേത്തർ, ദീപ്തിമേരി വർഗീസ് തുടങ്ങിയവരും രാഹുലിനെതിരെ പരസ്യ നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്.

കടുത്ത നടപടിക്ക് ഇത്രയും സമ്മർദ്ദമുണ്ടായിട്ടും തീരുമാനമെടുക്കാൻ കെ.പി.സി.സി നേതൃത്വം വിമുഖത കാട്ടുന്നതിന് പിന്നിൽ യുവ നേതാക്കളുടെ കടുംപിടിത്തമാണെന്ന് അറിയുന്നു.കെ.പി.സി.സി അദ്ധ്യക്ഷന് ഇ മെയിലിൽ ലഭിച്ച പരാതിയിൽ പരാതിക്കാരിയുടെ പേരുൾപ്പെടെ ഒരു വിശദാംശവുമില്ല. പരാതി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്മേൽ പ്രാഥമികാന്വേഷണം പോലും നടക്കാതെ എടുത്തുചാടി നടപടി എടുക്കുന്നതിലെ അന്യായമാണത്രെ അവർ ചൂണ്ടിക്കാട്ടുന്നത്

 ഹൈക്കമാൻഡിന്റെ പച്ചക്കൊടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുക്തമായ തീരുമാനമെടുക്കാൻ കെ.പി.സി.സി നേതൃത്വത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയതായി സൂചന. രാഹുലിനെതിരെ എ.ഐ.സി.സി നേതൃത്വത്തിന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് സംഘടനാ തലത്തിൽ അന്വേഷിക്കുകയും ചെയ്തിരുന്നു.

 മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​വി​ധി കോ​ൺ​ഗ്ര​സി​നും നി​ർ​ണാ​യ​കം

രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​യി​ൽ​ ​കോ​ട​തി​ ​തീ​രു​മാ​നം​ ​കെ.​പി.​സി.​സി​ ​നേ​തൃ​ത്വ​ത്തി​നും​ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കും.​ ​ജാ​മ്യം​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ൽ​ ​രാ​ഹു​ലി​നെ​ ​പു​റ​ത്താ​ക്കി​ ​ത​ടി​യൂ​രു​ക​യ​ല്ലാ​തെ​ ​മ​റ്റ് ​വ​ഴി​യി​ല്ല.​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ചാ​ൽ​ ​ഇ​പ്പോ​ഴും​ ​രാ​ഹു​ലി​നെ​ ​പി​ന്തു​ണ​യ്ക്കു​ന്നവി​ഭാ​ഗ​ത്തി​ന്റെ​ ​പ​ക്ഷം​ ​കൂ​ടി​ ​പ​രി​ഗ​ണി​ക്കേ​ണ്ടി​ ​വ​രും. മു​ഖ്യ​മ​ന്ത്രി​ക്ക് ​ല​ഭി​ച്ച​ ​പ​രാ​തി​യി​ലാ​ണ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.​ ​ഇ​തി​ലാ​ണ് ​രാ​ഹു​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​തേ​ടി​യ​ത്.​ ​എ​ന്നാ​ൽ​ ​പേ​രും​ ​വി​ലാ​സ​വു​മി​ല്ലാ​തെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന് ​കി​ട്ടി​യ​ ​ഇ​ ​മെ​യി​ൽ​ ​പ​രാ​തി​യു​ടെ​ ​സാ​ധു​ത​ ​എ​ത്ര​ത്തോ​ള​മെ​ന്ന് ​വ്യ​ക്ത​മാ​വാ​ത്ത​ ​സ്ഥി​തി​ക്ക്,​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​ന​ട​പ​ടി​ ​വേ​ണ്ടെ​ന്ന​താ​ണ് ​രാ​ഹു​ൽ​ ​അ​നു​കൂ​ലി​ക​ളു​ടെ​ ​നി​ല​പാ​ട്.​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്നും​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്നും​ ​നി​ല​വി​ൽ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തി​ട്ടു​ള്ള​ ​ആ​ളെ​ ​വീ​ണ്ടും​ ​ഒ​രു​ ​ന​ട​പ​ടി​ക്ക് ​വി​ധേ​യ​നാ​ക്ക​ണ​മെ​ങ്കി​ൽ​ ​കു​റ്റ​കൃ​ത്യം​ ​തെ​ളി​യി​ക്ക​പ്പെ​ട​ണ​മെ​ന്നും​ ​ഇ​വ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ഖം​ ​ര​ക്ഷി​ക്കാ​ൻ​ ​പാ​ർ​ട്ടി​ ​കൈ​ക്കൊ​ണ്ട​ ​ന​ട​പ​ടി​ ​അം​ഗീ​ക​രി​ച്ച് ​നി​ശ​ബ്ദ​നാ​യി​ ​നി​ന്നി​രു​ന്നെ​ങ്കി​ൽ​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യം​ ​ത​ത്കാ​ലം​ ​വ​രി​ല്ലാ​യി​രു​ന്നു​വെ​ന്ന​ ​വാ​ദ​മാ​ണ് ​രാ​ഹു​ൽ​ ​വി​രു​ദ്ധ​ർ​ ​ഉ​ന്ന​യി​ക്കു​ന്ന​ത്.​ ​മു​കേ​ഷ് ​എം.​എ​ൽ.​എ​യ്ക്കെ​തി​രെ​ ​സി.​പി.​എം​ ​എ​ന്തു​ ​ന​ട​പ​ടി​ ​എ​ടു​ത്തു​ ​എ​ന്നൊ​ക്കെ​യു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ ​കൊ​ണ്ട് ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ളെ​ ​പ്ര​തി​രോ​ധി​ക്കു​ന്ന​ത് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ത്ര​ത്തോ​ളം​ ​ഗു​ണ​ക​ര​മാ​വു​മെ​ന്ന​ ​സം​ശ​യ​വു​മു​ണ്ട്.​

 മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​ ​ഉ​ചി​ത​മായ ന​ട​പ​ടി​യെ​ടു​ക്കും​:​ ​സ​ണ്ണി​ ​ജോ​സ​ഫ്

രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഉ​ചി​ത​മാ​യ​ ​സ​മ​യ​ത്ത്​​ ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്​​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു​​.​ ​ആ​ല​പ്പു​ഴ​ ​പ്ര​സ് ​ക്ല​ബി​ന്റെ​ ​മു​ഖാ​മു​ഖം​ ​പ​രി​പാ​ടി​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. കോ​ട​തി​യി​ലെ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​റി​ഞ്ഞി​ട്ട് ​തീ​രു​മാ​നി​ക്കും.​ ​പു​റ​ത്താ​ക്ക​ല​ട​ക്ക​മു​ള്ള​ ​ന​ട​പ​ടി​ ​ഒ​റ്റ​യ്ക്കെ​ടു​ക്കാ​നാ​വി​ല്ല.​ ​കോ​ൺ​ഗ്ര​സി​ന് ​സ്വ​ന്ത​മാ​യി​ ​കോ​ട​തി​യും​ ​പൊ​ലീ​സു​മി​ല്ല.​ ​അ​തി​ജീ​വി​ത​യു​ടെ​ ​പ​രാ​തി​ ​ഇ​-​മെ​യി​ലി​ലൂ​ടെ​ ​ചൊ​വ്വാ​ഴ്ച​യാ​ണ്​​ ​കി​ട്ടി​യ​ത്.​ ​അ​ത്​​ ​ഡി.​ജി.​പി​ക്ക്​​ ​കൈ​മാ​റി.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നും​ ​പ്ര​തി​പ​ക്ഷ​നേ​താ​വി​നും​ ​ല​ഭി​ച്ച​ ​പ​രാ​തി​യി​ൽ​ ​നി​യ​മ​ന​ട​പ​ടി​ ​ആ​രം​ഭി​ച്ച​തി​നാ​ൽ​ ​മ​റ്റൊ​ന്നും​ ​ചെ​യ്യാ​നി​ല്ല.​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വാ​ർ​ത്ത​ ​വ​ന്ന​പ്പോ​ൾ​ത്ത​ന്നെ​ ​യൂ​ത്ത്​​ ​കോ​ൺ​ഗ്ര​സ്​​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യി​ൽ​ ​നി​ന്ന്​​ ​രാ​ഹു​ലി​നെ​ ​മാ​റ്റി.​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡും​ ​ചെ​യ്​​തു.​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യി​രി​ക്കെ​ ​രാ​ഹു​ൽ​ ​ഔ​ദ്യോ​ഗി​ക​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.​ ​എം.​എ​ൽ.​എ​ ​സ്ഥാ​നം​ ​രാ​ജി​വ​യ്ക്കേ​ണ്ട​ത് ​വ്യ​ക്തി​പ​ര​മാ​യ​ ​തീ​രു​മാ​ന​മാ​ണെ​ന്നും​ ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.