മൂന്ന്​ ​ജ​വാ​ൻ​മാ​ർ​ക്ക് ​വീ​ര​മൃ​ത്യു, ഛ​ത്തീ​സ്ഗ​ഢി​ൽ​ ​പന്ത്രണ്ട്​ മാ​വോ​യി​സ്റ്റു​ക​ളെ​ ​വ​ധി​ച്ചു

Thursday 04 December 2025 12:32 AM IST

റായ്പൂർ: റാ​യ്പൂ​ർ​:​ ​ഛ​ത്തീ​സ്ഗ​ഢി​ലെ​ ​ബി​ജാ​പൂ​ർ​-​ദ​ന്തേ​വാ​ഡ​ ​അ​തി​ർ​ത്തി​യി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 9​ഓ​ടെ​ ​ആ​രം​ഭി​ച്ച​ ​ഏ​റ്റു​മു​ട്ട​ലി​ൽ​ 12​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചു.​ ​മൂ​ന്ന് ​ജി​ല്ലാ​ ​റി​സ​ർ​വ് ​ഗാ​ർ​ഡ് ​(​ഡി.​ആ​ർ.​ജി​)​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ വീ​ര​മൃ​ത്യു​ ​വ​രി​ച്ചു.​ ​ഒ​രു​ ​ജ​വാ​ന് ​പ​രി​ക്കേ​റ്റു.​ ​സ്ഥ​ല​ത്ത് ​ഓ​പ്പ​റേ​ഷ​ൻ​ ​തു​ട​രു​ക​യാ​ണ്. ര​ഹ​സ്യ​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ദ​ന്തേ​വാ​ഡ​ ഗം​ഗ​ലൂ​ർ​ ​വ​ന​ത്തി​ൽ​ ​ന​ട​ന്ന​ ​മാ​വോ​യി​സ്റ്റ് ​വി​രു​ദ്ധ​ ​ഓ​പ്പ​റേ​ഷ​നി​ടെ​യാ​ണ് ​വെ​ടി​വ​യ്പ് ​ന​ട​ന്ന​തെ​ന്ന് ​ബി​ജാ​പൂ​ർ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​ഡോ.​ ​ജി​തേ​ന്ദ്ര​ ​യാ​ദ​വ് ​പ​റ​ഞ്ഞു.​ ​ഡി.​ആ​ർ.​ജി,​ ​സ്‌​പെ​ഷ്യ​ൽ​ ​ടാ​സ്‌​ക് ​ഫോ​ഴ്‌​സ്,​ ​സം​സ്ഥാ​ന​ ​പൊ​ലീ​സി​ന്റെ​ ​ര​ണ്ട് ​യൂ​ണി​റ്റു​ക​ൾ,​ ​കോ​ബ്ര​ ​(​ക​മാ​ൻ​ഡോ​ ​ബ​റ്റാ​ലി​യ​ൻ​ ​ഫോ​ർ​ ​റെ​സ​ല്യൂ​ട്ട് ​ആ​ക്ഷ​ൻ​ ​-​ ​സി.​ആ​ർ.​പി.​എ​ഫി​ന്റെ​ ​ഒ​രു​ ​എ​ലൈ​റ്റ് ​യൂ​ണി​റ്റ്)​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ഓ​പ്പ​റേ​ഷ​ൻ.​ ​വെ​ടി​വ​യ്പി​ൽ​ ​ഇ​തു​വ​രെ​ 12​ ​മാ​വോ​യി​സ്റ്റു​ക​ളു​ടെ​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ടു​ത്തു.​ ​ഇ​വ​രെ​ ​തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​നി​ന്ന് ​എ​സ്.​എ​ൽ.​ആ​ർ​ ​റൈ​ഫി​ളു​ക​ൾ,​ 303​ ​റൈ​ഫി​ളു​ക​ൾ,​ ​മ​റ്റ് ​ആ​യു​ധ​ങ്ങ​ൾ,​ ​വെ​ടി​ക്കോ​പ്പു​ക​ൾ​ ​എ​ന്നി​വ​ ​ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.​ ​ഡി.​ആ​ർ.​ജി​ ​ബി​ജാ​പൂ​രി​ൽ​ ​നി​ന്നു​ള്ള​ ​ഹെ​ഡ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​മോ​നു​ ​വ​ഡാ​ഡി,​ ​കോ​ൺ​സ്റ്റ​ബി​ൾ​ ​ദു​കാ​രു​ ​ഗോ​ണ്ടെ,​ ​കോ​ൺ​സ്റ്റ​ബി​ൾ​ ​ര​മേ​ശ് ​സോ​റി​ ​എ​ന്നി​വ​രാ​ണ് ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ത്.​ ​പ​രി​ക്കേ​റ്റ​ ​ജ​വാ​ൻ​ ​സോം​ദേ​വ് ​യാ​ദ​വി​നെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​ ഏ​റ്റു​മു​ട്ട​ൽ​ ​ന​ട​ന്ന​ ​സ്ഥ​ലം​ ​മാ​വോ​യി​സ്റ്റു​ക​ളു​ടെ​ ​ശ​ക്തി​കേ​ന്ദ്ര​മാ​യ​ ​ബ​സ്ത​ർ​ ​ഡി​വി​ഷ​നി​ലു​ൾ​പ്പെ​ടു​ന്ന​ ​പ്ര​ദേ​ശ​മാ​ണ്.​ ​ന​വം​ബ​ർ​ 30​ന് ​ദ​ന്തേ​വാ​ഡ​യി​ൽ​ 37​ ​മാ​വോ​യി​സ്റ്റു​ക​ൾ​ ​കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ഇ​തു​വ​രെ 275​ പേർ കൊല്ലപ്പെട്ടു

ഈ​ ​വ​ർ​ഷം​ ​ഇ​തു​വ​രെ​ ​ഛ​ത്തീ​സ്ഗ​ഢി​ൽ​ 275​ ​മാ​വോ​യി​സ്റ്റു​ക​ളാണ്​ ​ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ​ ​കൊ​ല്ല​പ്പെ​ട്ടത്.​ ​ ഇതിൽ 246 പേർ ബിജാപൂർ, ദന്തേവാഡ എന്നിവയുൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽ നിന്നാണ് കൊല്ലപ്പെട്ടത്. 27 പേർ റായ്പൂർ ഡിവിഷനിലെ ഗരിയാബന്ദിയിൽ നിന്ന് വെടിയേറ്റ് മരിച്ചു. ദുർഗ് ഡിവിഷനിലെ മൊഹ്‌ല-മാൻപൂർ-അംബഗർ ചൗകിയിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

2026 മാർച്ച് 31ഓടെ മാവോയിസ്റ്റ് ഭീഷണി അവസാനിപ്പിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. കീഴടങ്ങാത്ത മാവോയിസ്റ്റുകളോട് അനുനയത്തിനില്ലെന്നാണ് കേന്ദ്രം പറയുന്നത്. കീഴടങ്ങുക അല്ലെങ്കിൽ കൊല്ലപ്പെടുക എന്നീ വഴികൾ മാത്രമാണ് മാവോയിസ്റ്റുൾക്ക് മുന്നിലുള്ളതെന്നാണ് കേന്ദ്രസർക്കാരിന്റെ നയം.