പീഡനശ്രമം: സഹസംവിധായകൻ അറസ്റ്റിൽ
Thursday 04 December 2025 1:35 AM IST
കൊച്ചി: നടൻ ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫറർ ഫിലിംസിന്റെ പേരിൽ കാസ്റ്റിംഗ് തട്ടിപ്പ് നടത്തിയ കേസിൽ അസോസിയേറ്റ് ഡയറക്ടർ എറണാകുളം സ്വദേശിയായ ദിനിൽ ബാബുവിനെ അറസ്റ്റു ചെയ്തു. എറണാകുളം സ്വദേശിയായ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.ഹണി ട്രാപ്പിൽ കുടുക്കിയതാണെന്ന ദിനിൽ ബാബുവിന്റെ മൊഴിയിലും അന്വേഷണം തുടരുകയാണ്.