27കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി

Thursday 04 December 2025 1:51 AM IST

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന 27കാരിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. എറണാകുളം സ്വദേശിയാണ് പ്രതി. ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 2023ലെ സംഭവത്തിൽ യുവതി കോഴിക്കോട് പൊലീസിന് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസിന് കൈമാറുകയായിരുന്നു.

2022 നവംബറിലാണ് യുവാവിനെ പരിചയപ്പെടുന്നത്. സൗഹൃദത്തിലാകുകയും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് ഇയാൾ അറിയിക്കുകയും ചെയ്തു. തുടർന്ന് 2023 ജനുവരി മുതൽ ആഗസ്റ്റ് വരെ യുവതിയുടെ ഫ്‌ളാറ്റിൽ എത്തി പല ദിവസങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. യുവതിയുടെ മൊഴിയും രഹസ്യമൊഴിയും വൈകാതെ രേഖപ്പെടുത്തിയേക്കും.