മാലിദ്വീപിൽ നിന്ന് 300 ഡോളർ വരെ അയയ്‌ക്കാം

Thursday 04 December 2025 1:09 AM IST

ന്യൂഡൽഹി: മാലിദ്വീപിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് 300 ഡോളർ വരെ നാട്ടിലേക്ക് അയയ്‌ക്കാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം അഡ്വ. ഹാരിസ് ബീരാൻ എംപി അറിയിച്ചു. ഈ സൗകര്യം എല്ലാ ഇന്ത്യൻ തൊഴിലാളികൾക്കും ലഭ്യമാക്കാൻ ആവശ്യമായ നയതന്ത്ര ഇടപെടലുകൾ നടത്തുമെന്നും മന്ത്രി ഉറപ്പു നൽകി. മാലിയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അഡ്വ. ഹാരിസ് ബിരാൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി പാർലമെന്റിൽ കൂടിക്കാഴ്ച നടത്തിയത്.