ജെ.എം.എം മുന്നണി വിടില്ല: കോൺഗ്രസ്

Thursday 04 December 2025 1:18 AM IST

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച എൻ.ഡി.എയിലേക്ക് പോകുമെന്ന അഭ്യൂഹം തള്ളി കോൺഗ്രസ്. സോറനുമായി സംസാരിച്ചെന്നും 'ഇന്ത്യ' മുന്നണിയിൽ തുടരുമെന്ന് ഉറപ്പു ലഭിച്ചെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ജാർഖണ്ഡിലെ ഇന്ത്യാ സഖ്യം ഉറച്ചതും സംസ്ഥാനത്തെ ഓരോ പൗരന്റെയും അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്ന ജനകേന്ദ്രീകൃത ക്ഷേമ നയങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധവുമാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ജാർഖണ്ഡിൽ അധികാരം ലഭിക്കാത്ത നിരാശയിൽ ബി.ജെ.പി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ഹേമന്ത് സോറൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.