ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉപതിര. ബി.ജെ.പിക്ക് നേട്ടം
Thursday 04 December 2025 1:28 AM IST
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എം.സി.ഡി) ഉപതിരഞ്ഞെടുപ്പിൽ ഏഴിടത്ത് വിജയിച്ച് ബി.ജെ.പി. മൂന്നിടത്ത് ആംആദ്മി പാർട്ടിയും കോൺഗ്രസ് ഒരു സീറ്റിൽ ജയിച്ചു. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാർട്ടി ഒരു വാർഡിൽ നേട്ടമുണ്ടാക്കി. 12 വാർഡുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്‌ദേവ വോട്ടർമാർക്ക് നന്ദി പറഞ്ഞു.