ഇന്ത്യക്കെതിരെ ബംഗ്ലാദേശ് മുൻ സൈനിക ജനറൽ
Thursday 04 December 2025 7:23 AM IST
ധാക്ക: ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർശവുമായി ബംഗ്ലാദേശ് മുൻ സൈനിക ജനറൽ റിട്ട. ബ്രിഗേഡിയർ ജനറൽ അബ്ദുള്ളാഹിൽ അമാൻ അസ്മി. ബംഗ്ലാദേശിന്റെ പൂർണ സമാധാനത്തിനായി ഇന്ത്യ കഷണങ്ങളായി വിഭജിക്കപ്പെടണമെന്നാണ് ഇയാൾ ധാക്ക പ്രസ് ക്ലബിൽ പറഞ്ഞത്. ബംഗ്ലാദേശിനുള്ളിൽ ഇന്ത്യ എപ്പോഴും അശാന്തി നിലനിറുത്തുന്നെന്നും ഇയാൾ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി പാർട്ടിയുടെ മുൻ മേധാവി ഗുലാം അസമിന്റെ മകനാണ് ഇയാൾ. 1971ലെ ബംഗ്ലാദേശ് വംശഹത്യയുമായി ബന്ധപ്പെട്ട് യുദ്ധക്കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടയാളാണ് ഗുലാം അസം. അസ്മി സോഷ്യൽ മീഡിയയിലൂടെയും ഇന്ത്യാ വിരുദ്ധ പ്രസ്‌താവനകൾ നടത്താറുണ്ട്.