മുനീറിനെതിരെ ഇമ്രാന്റെ സഹോദരി
ഇസ്ലാമാബാദ്: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ രംഗത്ത്. തീവ്ര ഇസ്ലാമിസ്റ്റായ മുനീറിന് ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ആഗ്രഹമെന്ന് അലീമ പറഞ്ഞു. ജയിലിൽ കഴിയുന്ന ഇമ്രാൻ ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചയാളാണെന്നും അദ്ദേഹത്തെ മോചിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അലീമ അഭ്യർത്ഥിച്ചു.
ഷെഹ്ബാസ്
തിരിച്ചെത്തി
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ലണ്ടനിൽ നിന്ന് തിരിച്ചെത്തി. അസിം മുനീറിനെ സംയുക്ത സേനാ മേധാവിയായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കുന്നത് വൈകിപ്പിക്കാൻ ഷെഹ്ബാാസ് ബോധപൂർവ്വം രാജ്യത്ത് നിന്ന് വിട്ടുനിന്നതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ സർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വാർത്ത തള്ളി. മുനീറിന്റെ നിയമനം സംബന്ധിച്ച തന്ത്രപ്രധാനമായ അറിയിപ്പ് ഉടനുണ്ടാകുമെന്നും അവർ പറഞ്ഞു.