പ്രീ സെയിൽ കളങ്കാവൽ മൂന്നാമത് , 3 കോടി

Friday 05 December 2025 6:12 AM IST

മ​മ്മൂ​ട്ടി​ ​ചി​ത്രം​ ​ക​ള​ങ്കാ​വ​ലി​ന്റെ​ ​വേ​ൾ​ഡ് ​വൈ​ഡ് ​പ്രീ​ ​സെ​യി​ൽ​ 3​ ​കോ​ടി​ .​ ​കേ​ര​ള​ത്തി​ൽ​ ​മാ​ത്രം​ ​ഇ​തി​ന​കം​ ​എ​ൺ​പ​തി​നാ​യി​ര​ത്തോ​ളം​ ​ടി​ക്ക​റ്റു​ക​ൾ​ ​അ​ഡ്വാ​ൻ​സ് ​ബു​ക്കിം​ഗി​ലൂ​ടെ​ ​വി​റ്റു​ .​ ​കേ​ര​ള​ത്തി​ലെ​ ​മാ​ത്രം​ ​പ്രീ​ ​സെ​യി​ൽ​ ​ഒ​ന്ന​ര​ക്കോ​ടി​ക്ക് ​മു​ക​ളി​ൽ​ ​വ​രും.​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​ടി​ക്ക​റ്റ് ​ബു​ക്കിം​ഗ് ​ആ​രം​ഭി​ച്ച​ത്.​ ​ എ​മ്പു​രാ​ൻ,​ ​തു​ട​രും​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​തൊ​ട്ട് ​പി​ന്നാ​ലെ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​പ്രീ​ ​സെ​യി​ലി​ൽ​ ​ക​ള​ങ്കാ​വ​ൽ​ ​മൂ​ന്നാ​മ​തെ​ത്തി​ ​ക​ഴി​ഞ്ഞ​താ​യാ​ണ് ​വി​വ​രം.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​ ​നി​ർ​മ്മി​ച്ച് ​ന​വാ​ഗ​ത​നാ​യ​ ​ജി​തി​ൻ​ .​ ​കെ.​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം​ ​ഇ​ന്ന് ​രാ​വി​ലെ​ 9.30​ന് ​ആ​രം​ഭി​ക്കും.​ ​മ​മ്മൂ​ട്ടി​യും​ ​വി​നാ​യ​ക​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ 22​ ​നാ​യി​ക​മാ​രു​ണ്ട്.ഈ വർഷം തിയേറ്ററിൽ എത്തുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം ആണ് കളങ്കാവൽ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രവും. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് രചന. ഛായാഗ്രഹണം ഫൈസൽ അലി.