ഗ്ളാമറസ് ലുക്കിൽ കുഞ്ഞാറ്റ
ഗ്ളാമറസ് ലുക്ക് ചിത്രങ്ങൾ പങ്കുവച്ച് തേജ ലക്ഷ്മി. പുതിയ ലുക്കിൽ തേജലക്ഷ്മി മിന്നിത്തിളങ്ങുകയാണെന്ന് ആരാധകർ. ഗോൾഡൻ നിറം വസ്ത്രം അണിഞ്ഞാണ് തേജലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. സ് പ്രിംഗിൾ സ്പാർക്കിൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചുവച്ചത്. തേജലക്ഷ്മിയുടെ ബോൾഡ് നെസിനെ ആരാധകർ അഭിനന്ദിച്ചു. അതേസമയം പോസ്റ്റിനുനേരേ ചില വിമർശനങ്ങളും ഉയരുന്നുണ്ട്. താരങ്ങളായ മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകളാണ് കുഞ്ഞാറ്റ എന്ന വിളിപ്പേരുള്ള തേജലക്ഷ്മി. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെ തേജലക്ഷ്മി വെള്ളിത്തിരയിലേക്ക് എത്തുകയാണ്. നവാഗതനായ ബിനുപീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സർജാനോ ഖാലിദ് ആണ് നായകൻ.ഉർവശിയോടൊപ്പം അഭിനയിക്കുന്ന പാബ്ളോ പാർട്ടി എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കുഞ്ഞാറ്റ.അച്ഛന്റെയും അമ്മയുടെയും പാത പിൻതുടർന്ന് കുഞ്ഞാറ്റ സിനിമയിലേക്ക് വരുമെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു.തന്റെ വിശേഷങ്ങൾ ആരാധകരോട് കുഞ്ഞാറ്റ പങ്കുവയ്ക്കാറുണ്ട്.സമൂഹമാദ്ധ്യങ്ങളിൽ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വീഡിയോകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ഗ്ളാമർ ലുക്കിൽ മുൻരും പ്രത്യക്ഷപ്പെട്ടിരുന്നു.അമ്മയെ പോലെ സുന്ദരിയാണെന്ന് കുഞ്ഞാറ്റയുടെ ചിത്രങ്ങൾ കാണുമ്പോൾ പ്രേക്ഷകരുടെ കമന്റ് ചെയ്യാറുണ്ട്. യുകെയിൽ പഠിച്ച കുഞ്ഞാറ്റ നാട്ടിലെ ആഘോഷങ്ങൾ ഒന്നും മുടക്കിയിരുന്നില്ല.