ആരോഗ്യ ബോധവത്ക്കരണം

Thursday 04 December 2025 8:21 PM IST

നീലേശ്വരം:ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ആരോഗ്യമുള്ള യുവതലമുറയ്ക്ക് ആരോഗ്യപരിപാലനം ആദ്യം തന്നെ എന്ന സന്ദേശവുമായി വിദ്യാലയങ്ങളിൽ ആരോഗ്യ ബോധവൽക്കരണം നടത്തി. നീലേശ്വരം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നീലേശ്വരം ചിന്മയ വിദ്യാലയത്തിൽ കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി നീലേശ്വരം ക്ലബ് പ്രസിഡന്റ് സി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു പ്രമുഖ ഗൈനോക്കോളജിസ്റ്റ് ഡോക്ടർ ശ്രീന ക്ലാസെടുത്തു. അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി പയനി വേണുഗോപാലൻ നായർ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി ലയൺസ് ക്ലബ്ബ് അംഗങ്ങളായ അമുദാഭായ് ഐ.പി.പി കുമാരൻ , ശാന്ത കുഞ്ഞിക്കണ്ണൻ, കെ.ഭാനുമതി ,പി.വി.വിജയലക്ഷ്മി ,യു.ശേഖരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി കുമാരൻ സ്വാഗതം പറഞ്ഞു.