വയത്തൂർ കാലിയാർ ഊട്ട് മഹോത്സവം
Thursday 04 December 2025 8:22 PM IST
ഇരിട്ടി: മലയാളികളും കുടകരും ചേർന്ന് ആഘോഷിച്ചു വരുന്ന വയത്തൂർ കാലിയാർ ഊട്ട് മഹോത്സവം ജനുവരി 13 ന് കുഴിയെടുപ്പിൽ തീ ഇടുന്നതോടെ ആരംഭിക്കും. ഉത്സവത്തിന്റെ ഭാഗമായി ഈ മാസം 30ന് ഊട്ടറിയിച്ച് കുടകിലേക്ക് പുറപ്പെടുന്ന കോമരത്തച്ചൻ ജനുവരി 10ന് തിരിച്ചെത്തും. പതിമൂന്നിന് കുഴിയടുപ്പിൽ തീയിടുന്നതോടെ അന്നുതന്നെ തിരുവത്താഴത്തിന് അരിയളവും നടക്കും. പതിനഞ്ചിന് വൈകുന്നേരം 7 മണിയോടെ ചെമ്പോട്ടിപ്പാറയിൽ നിന്നും ഊട്ടുകാഴ്ച പുറപ്പെടും.തുടർന്ന് ക്ഷേത്രപരിസരത്ത് ഉദ്‌ഘാടന സമ്മേളനം നടക്കും. മകരം 10 ന് ശ്രീനാരായണ ഗുരു മന്ദിരത്തിൽ നിന്നും വർണ്ണശബളമായ താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും. ആറാട്ടോടെ 26ന് ഉത്സവം സമാപിക്കും. ഉത്സവനാളുകളിൽ എല്ലാദിവസവും വിവിധ കലാപരിപാടികളും ക്ഷേത്രം സ്റ്റേജിൽ അരങ്ങേറും.