ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

Thursday 04 December 2025 8:30 PM IST

പയ്യാവൂർ: പൈസക്കരി ദേവമാതാ ഹൈസ്‌കൂൾ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ഹൃദയം ബഡ്സ് സ്‌കൂളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം സ്‌കൂൾ പ്രധാനാദ്ധ്യാപിക ബീന അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ബഡ്സ് സ്‌കൂളുകളുടെ പ്രവർത്തന രീതികൾ മനസിലാക്കുന്നതിനും വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനുമാണ് കേഡറ്റുകൾ സന്ദർശനം നടത്തിയത്. സ്‌കൂളിന്റെ പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടെ മികവുകളും ബഡ്സ് സ്‌കൂൾ പ്രധാനാദ്ധ്യാപിക ജി.ഹരിത വിശദീകരിച്ചു. വിദ്യാർത്ഥികൾക്കായി വിവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി. സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് അദ്ധ്യാപകരായ ബിബിൻ ജോസ്, ജോമസ് ജോസ്, ആശ അൽഫോൻസ്, സോഫിയ വർഗീസ്, അരുൺ പോൾ എന്നിവർ നേതൃത്വം നൽകി.