തളർന്നിട്ടും തളരാതെ ഗൗരി: കുച്ചിപ്പുടിയിൽ താരമായി!
Friday 05 December 2025 4:25 AM IST
ആറ്റിങ്ങൽ: വേദിയിൽ തളർന്ന് വീണു.നൃത്തം പാതിയിൽ നിന്നു. കർട്ടൺ വീണു...
ഹയർ സെക്കൻഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിനിടയിൽ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ഗൗരി ലക്ഷ്മിയാണ് തലകറങ്ങി വീണത്.സ്വന്തം സ്കൂളിൽ തന്നെയായിരുന്നു വേദി.
ക്ഷീണം മാറ്റിയെങ്കിലും ഗൗരി ലക്ഷ്മി വീണ്ടും ഒരു അവസരം പ്രതീക്ഷിച്ചില്ല.എന്നാൽ ഡി.ഡിയുടെ നിർദ്ദേശപ്രകാരം രണ്ടാമത് അവസരം ലഭിക്കുകയായിരുന്നു.രണ്ടുപേരുടെ പ്രകടത്തിനുശേഷം ഗൗരി വീണ്ടും വേദിയിൽ കയറി.കുച്ചുപ്പുടിയുടെ ഭംഗി ഒട്ടും ചോരാതെ തന്റെ പ്രകടനം പൂർത്തിയാക്കി എ ഗ്രേഡ് നേടി.