വീണയിൽ പവിത്ര രതീഷ്

Friday 05 December 2025 4:29 AM IST

ആറ്റിങ്ങൽ: പന്തുവരാളി രാഗത്തിൽ അപരാമപക്തി കീർത്തനം വീണയിൽ വായിച്ച് പവിത്ര രതീഷ് വീണയിൽ നേടിയത് ഒന്നാം സ്ഥാനം.കാർമ്മൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ പവിത്ര തുർച്ചയായി നാലാം തവണയാണ് സ്റ്റേറ്റിലേക് എത്തുന്നത്. ഇത്തവണ വൃന്ദ വാദ്യത്തിലും ഫസ്റ്റ് എ ഗ്രേഡ് നേടിയിട്ടുണ്ട്.സംഗീത അദ്ധ്യാപകൻ രതീഷിന്റെയും ഡാൻസ് ടീച്ചർ ബിന്ദുവിന്റെയും മകളായ പവിത്ര മൃദംഗം,പുല്ലാങ്കുഴൽ തുടങ്ങി വാദ്യോപകരണങ്ങളും വായിക്കും.നാലാം ക്ലാസുകാരിയായ സഹോദരി സഹസ്രയും ക്ലാസിക്കൽ ഡാൻസറും പുല്ലാങ്കുഴൽ വിദഗ്ദ്ധയുമാണ്.